Jump to content

User talk:അരുൺ.ജെ.വേലായുധൻ

Page contents not supported in other languages.
From Wikipedia, the free encyclopedia

=Gunner Kiran.J.Velayudhan (ഗണ്ണര്‍ കിരണ്‍.ജെ.വേലായുധന്‍)=

[edit]

ജീവിതരേഖ

[edit]
   1983 മേയ് 10-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിക്ക് സമീപം സ്വാമിയാര്‍മഠം ശ്രീ നീലകണ്ഠനിലയത്തില്‍ ശ്രീമതി ജമലകുമാരി.വി.കെ-യുടെയും ശ്രീ.കെ.വേലായുധന്‍ പിളളയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. ചേങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമത്തിന് കീഴിലുളള ശ്രീ നീലകണ്ഠ വിദ്യാപീഠം ഹൈസ് സ്കൂളില്‍ 1988-95 കാലഘട്ടത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1996-99 കാലഘട്ടത്തില്‍ പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും, തുടര്‍ന്ന് 2000-01 കാലഘട്ടത്തില്‍ തുണ്ടത്തില്‍ മാധവവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ് ഗ്രൂപ്പില്‍ പ്ലസ് ടു പഠനവും പൂര്‍ത്തിയാക്കി. ആയതിന് ശേഷം വഞ്ചിയൂരുളള ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ബിരുദത്തിന് ചേര്‍ന്നു. ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കെ 2002 ആഗസ്റ്റ് 12 ഇന്‍ഡ്യന്‍ ആര്‍മിയില്‍ ജോലിയില്‍ പ്രവേശിച്ചു.
   സ്കൂള്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ എന്‍.സി.സി, എന്‍.എസ്.എസ് എന്നിയുടെ സജീവാംഗമായിരുന്നു. എന്‍.സി.സി.-യില്‍, 'എ, ബി' സര്‍ട്ടിഫിക്കറ്റുകള്‍ വിജയിച്ചിട്ടുളള അദ്ദേഹത്തെ പലവട്ടം എന്‍.എസ്.എസ്-ന്‍റെ (നാഷണല്‍ സര്‍വ്വീസ് സ്കീം) മികച്ച പ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ക്കെ കവിതകള്‍ എഴുതുമായിരുന്ന അദ്ദേഹത്തിന്‍റെ ചില കവിതകള്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
   ഇന്‍ഡ്യന്‍ ആര്‍മിയുടെ “THE SKY LANCERS” എന്ന പേരില്‍ പ്രസിദ്ധമായ വ്യോമ പ്രതിരോധ വിഭാഗമായ 140 എയര്‍ ഡിഫന്‍സ് റെജിമെന്‍റ് (എസ്.പി)-ലെ സിഗ്നല്‍സ് വിഭാഗത്തില്‍ ഗണ്ണര്‍ തസ്തികയിലാണ് കിരണ്‍.ജെ.വേലായുധന്‍ സേവനമനുഷ്ഠിച്ചിരുന്നത്. നാസിക്ക്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ അടിസ്ഥാന-അഡ്വാന്‍സ് പരിശീലനങ്ങള്‍ക്ക് ശേഷം 140 എയര്‍ ഡിഫന്‍സ് റെജിമെന്‍റില്‍ സേവനമനുഷ്ഠിച്ചുവരവെ അദ്ദേഹത്തിന്‍റെ താല്പര്യപ്രകാരം 23 രാഷ്ട്രീയ റൈഫിള്‍സില്‍ (രജപുത്) ജമ്മു & കാശ്മീരില്‍ ഡെപ്യൂട്ടേഷന് നിയോഗിക്കപ്പെടുകയുണ്ടായി. രാഷ്ട്രീയ റൈഫിള്‍സില്‍ സേവനമനുഷ്ഠിച്ചുവരവെ, കാശ്മീരിലെ ദോഡ ജില്ലയിലെ ഖോറ ഗ്രാമത്തിലെ MZ-0734 എന്ന സെക്ടറിലുളള ഒരു വീട്ടില്‍ 2001-ലെ പാര്‍ലമെന്‍റ് ആക്രമണവുമായി ബന്ധമുളള ചില പാക്ക് തീവ്രവാദികള്‍ ഒളിവില്‍ താമസിക്കുന്നതായുളള രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 2006 ആഗസ്റ്റ് 21-ന് രാവിലെ ഓപ്പറേഷന്‍ "രക്ഷക്-III" എന്ന കോഡ് നാമത്തിലുളള സൈനിക നീക്കത്തിന് നിയോഗിക്കപ്പെട്ടു. പാക് തീവ്രവാദികള്‍ ഒളിഞ്ഞിഞ്ഞിരിക്കുന്ന വീട് വളയുകയും തീവ്രവാദികളോട് കീഴടങ്ങുവാന്‍ ആവശ്യപ്പെടുകയുണ്ടായിയെങ്കിലും, സേനക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നരദിവസത്തെ ശക്തമായ ഫയറിംഗ് (ഏറ്റുമുട്ടല്‍) നടക്കുകയുണ്ടായി. വീട്ടിനുളളില്‍ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളില്‍ ഒരാളെ വെടിവച്ച് വീഴ്ത്തിയെങ്കിലും വെടിയേറ്റ തീവ്രവാദിയുമായി മറ്റുളളവര്‍ സമീപത്തെ ചോളപാടത്തിലേക്ക് രക്ഷപ്പെടുകയുണ്ടായി. തീവ്രവാദികളെ പിന്തുടര്‍ന്ന് ചോളപാടത്തിനുളളിലേക്ക് പ്രവേശിക്കവെ ഉഗ്രവാദികളുടെ വെടിയേറ്റ് (2006 ആഗസ്റ്റ് 23-ന് പകല്‍ 11.30-ന്) വീരചരമം പ്രാപിച്ചു. <https://haindavakeralam.com/keralite-jawan-killed-army-hk18518></https://www.honourpoint.in/profile/gunner-kiran-j-velayudhan/>.

അദ്ദേഹത്തിന് ലഭിച്ചിട്ടുളള മെഡലുകളും അംഗീകാരങ്ങളും

[edit]
  1. High Altitude Medal.
  2. Special Service Medal with clasp “SURAKSH” (OP RAKSHAK) (J&K).
  3. Badge of Sacrifice.